mullaperiyar dam wall papers
ഇന്ന് വൈകുന്നേരം 6 മണിക്ക് എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപ്പാഡ് പരിസരത്ത് നടക്കുന്ന പദയാത്ര മുല്ലപെരിയാര്‍ പ്രശ്നത്തിലെ ജനകീയ ഇടപെടലിന്റെ ശക്തമായ തുടക്കമായിത്തീരണം.പ്ലക്കാര്‍ഡുകളും മെഴുകുതിരികളുമായി പങ്കെടുക്കുന്നവര്‍ വാക്ക് വേയില്‍ നിരന്ന് നില്‍ക്കും.പതിനായിരങ്ങള്‍ അണിനിരക്കുന്ന രാഷ്ട്രീയ-വര്‍ഗീയ പരിപാടികള്‍ നടക്കുന്ന കേരളത്തില്‍, 30 ലക്ഷം ജനങ്ങളുടെ ഭീതിയുടെ പ്രതീകമായി 30000 പേരെങ്കിലും എത്തിയില്ല...െങ്കില്‍ നമ്മള്‍ പരാജയമാണ് എന്നത് നമ്മള്‍ തന്നെ സാക്ഷ്യപ്പെടുത്തുകയായിരിക്കും.അംഗസംഖ്യ 3000 പേരില്‍ താഴെയാണെങ്കില്‍ നമ്മള്‍ തമിഴ്‍നാടിനൊപ്പമാണെന്നു ലോകത്തോട് വിളിച്ചു പറയുകയായിരിക്കും.ജസ്റ്റിസ് വി.ആര്‍.കൃഷ്മയ്യര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി ഒരു വലിയ പ്രക്ഷോഭത്തിന്റെ തുടക്കമാവണം.ആശംസകളും പ്രാര്‍ഥനകളും വേണ്ട,പങ്കാളിത്തം മാത്രം മതി....
No comments:
Post a Comment
what have you got to say with respect to this..?